Monday, 17 August 2026
‘Honest storytelling is a powerful means of change
10:09:42 AM IST
National

‘ആദ്യം എന്തെങ്കിലുമൊരു തൊഴിൽ പഠിക്കൂ, നിങ്ങളുടെ പ്രായത്തിൽ ഞാൻ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു’; സൗരവ് ദാസിനെതിരെ രൂക്ഷവിമർശനവുമായി കങ്കണ

SHARE

ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ എംപി കങ്കണ റണാവത്തിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകിയ സൗരവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കങ്കണ. ഒന്നിനും കൊള്ളാത്തവനും തൊഴിലില്ലാത്തവനുമാണ് സൗരവ് എന്ന് കങ്കണ വിമർശിച്ചു.

ചലച്ചിത്ര പ്രവർത്തക, കലാകാരി, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംരംഭക തുടങ്ങി യ തന്റെ നിരവധി നേട്ടങ്ങൾ അക്കമിട്ടു നിരത്തിയ കങ്കണ, സൗരവ് ദാസിന്റെ ഈ 28 വയസ്സ് പ്രായത്തിനിടെ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നെന്നും കങ്കണ പറഞ്ഞു.

‘ഞാൻ കഴിഞ്ഞ രണ്ട് വർഷമായി രാഷ്ട്രീയത്തിലുണ്ട്. കഴിഞ്ഞ 20 വർഷമായി പൊതുരംഗത്തുമുണ്ട്. അദ്ദേഹത്തിന്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു. പുതിയ പാർലമെന്റ് അംഗമെന്ന നിലയിലുള്ള ജോലിക്കൂടുതൽ കാരണം എനിക്ക് തിരക്കുകളുണ്ട്. ഞാൻ ഒരു ചലച്ചിത്രകാരിയും കലാകാരിയും നിർമ്മാതാവും തിരക്കഥാകൃത്തും സംരംഭകയും കൂടിയാണ്. എല്ലാ പ്രായത്തിലും എപ്പോഴും വലിയ തിരക്കുള്ള ഒരാളായിരിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹത്തെപ്പോലെ ഒന്നിനും കൊള്ളാത്തവനും തൊഴിൽരഹിതനുമായ ഒരാൾക്ക് മനസ്സിലാകില്ല’, കങ്കണ പറഞ്ഞു.

കൂടാതെ സൗരവ് ദാസിനോട് എന്തെങ്കിലും ജോലിചെയ്യാൻ പരിശീലിക്കാനും കങ്കണ ഉപദേശിച്ചു. ‘പ്രിയ സൗരവ്, നിങ്ങൾക്ക് വ്യക്തിപരമായ പ്രശ്നങ്ങളാണുള്ളത്. നിങ്ങൾ ഒരു വിദ്യാർത്ഥിയല്ല. വെറും ഉപയോഗശൂന്യനാണ്. ആദ്യം എന്തെങ്കിലുമൊരു തൊഴിൽ പഠിക്കൂ. അതൊരു നല്ല തുടക്കമായിരിക്കും,’ എന്നാണ് അവർ പറഞ്ഞത്.

പ്രതിഷേധക്കാർക്കെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾക്ക് സൗരവ് ദാസ് നൽകിയ മറുപടിയാണ് കങ്കണയെ ചൊടിപ്പിച്ചത്. കങ്കണ റണാവത്തിനെ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പോലും പരിഗണിക്കുകയോ ഗൗരവമായി എടുക്കുകയോ ചെയ്യുന്നില്ലെന്നും പിന്നെ നമ്മൾ എന്തിന് അവരെ ഗൗരവമായി എടുക്കണമെന്നുമായിരുന്നു സൗരവ് ദാസിന്റെ വിമർശനം.

s
ന്യൂസ് ഡെസ്ക്
View all posts →