‘കള്ളൻ വിജയൻ’ വിവാദം; അച്ചടക്ക നടപടിയുമായി ദേശാഭിമാനി, വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി
ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ വിവാദത്തിൽ അച്ചടക്ക നടപടിയുമായി ദേശാഭിമാനി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. വിഷയത്തിൽ അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ നൽകിയത്.
തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻറ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്.
പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്. ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. റസിഡറ്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും സമാന മറുപടിയാണ് അജയൻ നൽകിയത്.
‘ഇഡിയുടെ ലക്ഷ്യം മുഹമ്മദ് റിയാസ്, രാഷ്ട്രീയമായി വന്നാൽ രാഷ്ട്രീയമായി നേരിടും’; മാസപ്പടി കേസിലെ റെയ്ഡിനെതിരെ എംവി ഗോവിന്ദൻ
പാലയെ ഇനി മായ നയിക്കും; മായ രാഹുൽ പുതിയ ചെയർപേഴ്സൺ, വിജയം 16 പേരുടെ പിന്തുണയോടെ