‘പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ?, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല’; മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കണക്കിലെടുക്കുന്നില്ലെന്ന് കെ മുരളീധരൻ
പൊന്നാനിയിലെ സൽക്കാരത്തിൽ പങ്കെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം ആര് മൈൻഡ് ചെയ്യുന്നു എന്ന് കെ മുരളീധരൻ ചോദിച്ചു. കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ലെന്നും സുഹൃത്തിൻ്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിൽ തെറ്റ് എന്താണെന്നും കെ മുരളീധരൻ ചോദിച്ചു.
പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ എന്നും കെ മുരളീധരൻ ചോദിച്ചു. സിപിഎം നേതാക്കൾ ചീപ്പ് കളി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ശബരിമലയിലെ വ്യാജ പർച്ചേസ് വിവാദത്തിലും കെ മുരളീധരൻ പ്രതികരിച്ചു. നെയ്യിൽ ചേർത്ത വസ്‌തുക്കൾ സംബന്ധിച്ച് പരിശോധിക്കുമെന്നും പരിശുദ്ധമായ നെയ്യ് ആണ് വേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.
പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും, അതിന് ഉദാഹരമാണ് തദ്ദേശ വകുപ്പിലെ നടപടി. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണം. ദേവസ്വം വിജിലൻസ് എസ്പിയെ വിളിച്ചുവരുത്തി എല്ലാ ഫയലുകളും സൂക്ഷിക്കാൻ ഏൽപ്പിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും. അതിനു മുന്നോടിയായി ഫയൽ കടത്താതിരിക്കാൻ ആണ് എസ് പി യെ ഏൽപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ആ നടപടി പൂർത്തിയാക്കണം. അതിനുശേഷം ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ ഏൽപ്പിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
ഗുണ്ടകളെ നിലയ്ക്ക് നിർത്തും, ഇത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം : രമേശ് ചെന്നിത്തല
‘കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകും’, പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ; അത്രപെട്ടെന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നറിയില്ല: എഡിജിപി