Sunday, 9 August 2026
‘Honest storytelling is a powerful means of change
02:40:17 PM IST
National

‘മൂക്കിന് മുന്നില്‍ ഇത്രയും ക്രൂരമായ വിദ്യാര്‍ത്ഥി വേട്ട നടന്നിട്ട് അത് തെറ്റായി പോയി എന്ന് പറയാനുള്ള ആര്‍ജവം പോലും കാണിച്ചിട്ടില്ല’; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാല്‍

SHARE

ഡല്‍ഹി സമരത്തിലെ പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെ സി പറഞ്ഞു. ജെന്‍സികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം രണ്ട് വീഡിയോ പോസ്റ്റ് ചെയ്തല്ലോ. അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ താങ്കളുടെ മൂക്കിന് മുന്നില്‍ ഇത്രയും ക്രൂരമായ വിദ്യാര്‍ഥി വേട്ട നടന്നിട്ട് അത് തെറ്റായി പോയി എന്ന് പറയാനുള്ള ആര്‍ജവം പോലും കാണിച്ചിട്ടില്ല. അതിനു മാപ്പ് പറയുക തന്നെ വേണം. രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്. പൊലീസ് പാവപ്പെട്ട കുട്ടികളെ പേപ്പട്ടികളെക്കാള്‍ മോശമായിട്ട് തല്ലി തീര്‍ക്കുന്നത് കണ്ടിട്ട് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്. അദ്ദേഹം മാപ്പ് പറയണമെന്ന് രാജ്യം ആഗ്രഹിക്കുന്നുണ്ട്. അത് പറയണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →