ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; സമിതി പുനഃസംഘടിപ്പിച്ചു
കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ – ഇന്ത്യയുടെ (കോം ഇന്ത്യ) ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐഡിപിസിജിസി പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസും കേരള ലോകായുക്തയുമായിരുന്ന സിറിയക് ജോസഫ് ആണ് പുതിയ ചെയർമാന്‍. രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐ.എഫ്.എസ്, പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവരാണ് സമിതിയിലെ മറ്റ് പ്രധാന അംഗങ്ങൾ. ഇവർക്ക് പുറമെ കോം ഇന്ത്യ ഭാരവാഹികളായ വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യം ഓൺലൈൻ), സോയിമോൻ മാത്യു (മലയാളി വാർത്ത), കെ. കെ. ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) എന്നിവരും ഏഴംഗ സമിതിയിലുണ്ട്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന സമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുനഃസംഘടന. കേന്ദ്ര സർക്കാരിന്റെ 2021-ലെ ഐ.ടി ചട്ടപ്രകാരം രാജ്യത്ത് രൂപീകരിച്ച രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഗ്രീവൻസ് കൗൺസിലാണിത്.
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ