ജീൻസും ടോപ്പുമണിഞ്ഞ് പൊലീസുകാരോട് ചിരിച്ചും സംസാരിച്ചും ജോളി; പുതിയ മേക്കോവർ കാണാൻ കോടതിക്ക് മുന്നിൽ തടിച്ചുകൂടി ആളുകൾ
പുതിയ മേക്കോവറിൽ കോടതിയിലെത്തി കൂടത്തായി കേസിലെ പ്രതി ജോളി. ജീൻസും ടോപ്പും ധരിച്ച് ആത്മവിശ്വാസത്തോടെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ ജോളിയെ കാണാൻ ആളുകൾ കൂടിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി.
ആളുകളുടെ ശ്രദ്ധ തനിക്കു നേരെയാണെന്ന് മനസിലാക്കിയ ജോളി പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്പൈറൽ ബൈൻഡ് ചെയ്ത ഒരു കെട്ട് പേപ്പറുകളും ജോളിയുടെ കൈവശമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ദിവസം കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. ബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ് ജോളി. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്ന യോഗ്യത. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജോസഫ് ശിക്ഷ അനുഭവിക്കുന്നത്.
വിദേശ പഠനത്തിൽ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്ക്: മാറുന്ന ഇന്ത്യൻ വിദ്യാർത്ഥി മനോഭാവം
‘പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ’… നിശബ്ദമായി സദസ്’; അപഹാസ്യനായി കേരള വിസി മോഹനൻ കുന്നുമ്മൽ