‘ഞാൻ ഫോം ഔട്ടായ സമയത്ത് എന്നെ സഹായിച്ചത് എം എസ് ധോണിയാണ്’; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി രാജസ്ഥാന് റോയല്‍സ് വിട്ട തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. ഒരു ഫ്രാഞ്ചൈസിയോട് നിങ്ങളുടെ തീരുമാനം അറിയിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചൊരു വരവില്ല. ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ടീമിലേക്ക് പോകേണ്ടി വരാം, അല്ലെങ്കില്‍ ലേലത്തില്‍ ഒരു ഉറപ്പുമില്ലാതെ നില്‍ക്കേണ്ടി വരാമെന്നും സഞ്ജു പറഞ്ഞു.
രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായി 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ സിഎസ്കെ ട്രേഡ് ചെയ്തത്. എന്നാല്‍ എന്നാല്‍ വെല്ലുവിളി നിറഞ്ഞ ആ ഘട്ടത്തില്‍ ടീം മാനേജ്മെന്റും വെറ്ററന്‍ താരം എംഎസ് ധോനിയും നല്കിയ പിന്തുണയാണ് തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് സഞ്ജു ഓര്‍ത്തെടുത്തു.
‘ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പ്രാക്ടീസിനിടെ മഹി ഭായ് എന്നെ കണ്ടു. ഞാന്‍ ഓക്കെയാണോ എന്ന് അദ്ദേഹം ചോദിച്ചു. ‘ഓക്കെയാണ്, പക്ഷേ…’ എന്ന് പറഞ്ഞ് ഞാന്‍ മടിക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു: ‘പക്ഷേ എന്നൊന്നുമില്ല, നീ നിന്റെ ശൈലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും.’ കളി തോറ്റെന്നുവച്ച് ബാറ്റിങ് ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞു. ആ വാക്കുകള്‍ എനിക്ക് വലിയൊരു പാഠമായിരുന്നു -സഞ്ജു പറഞ്ഞു.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന