അർജന്റീനയെ ഇന്ന് കാണുന്ന ഒരു ഗ്രൂപ്പ് ആക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, അത് വീണ്ടും സൃഷ്ടിക്കാൻ പ്രയാസമാണ്: ലയണൽ സ്കെലോണി
ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.
2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു. മത്സരം തോറ്റ ശേഷം അർജന്റീന പരിശീലകൻ സംസാരിച്ചു.
‘ഈ പരിശീലക സ്ഥാനം തുടരുന്നതിന് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ആവശ്യമാണ്, പ്രത്യേകിച്ച് നമ്മുടെ മനസ്സിനെ പുനഃസജ്ജമാക്കുക, റീബൂട്ട് ചെയ്യുക, ഇതുപോലുള്ള ഒരു ഗ്രൂപ്പ് വീണ്ടും സൃഷ്ടിക്കുക. അത് വീണ്ടും സൃഷ്ടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.” സ്കെലോണി പറഞ്ഞു.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന