‘പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിൽ പറയണം, പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റം’; വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂസ് ഡെസ്ക്
24 July 2026, 4:51 pm
പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.
Read More
മല്ലികാർജുൻ ഖർഗെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: കെ. സി. വേണുഗോപാൽ
‘ദലിതുകൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, അവർ എല്ലാവരെയും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ്’; രാംലീല മൈതാനിയിലെ ശുദ്ധികലശത്തിൽ രൂക്ഷവിമർശനവുമായി ഖാർഗെ
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാം’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
ന്യൂസ് ഡെസ്ക്
View all posts →