Thursday, 13 August 2026
‘Honest storytelling is a powerful means of change
08:32:12 AM IST
World

‘ഭീതി ഒഴിയാതെ’; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ, ജോർദാനിലും ബഹ്റൈനിലും യുഎസ് ബേസിന് നേരെ ആക്രമണം

ന്യൂസ് ഡെസ്ക് 13 July 2026, 11:31 am
SHARE

ഭീതി ഒഴിയാതെ പശ്ചിമേഷ്യ. ഇടവേളക്ക് ശേഷം പരസ്പരം ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇറാനും. വെടിനിർത്തലിന് ശേഷവും ഇരുപക്ഷവും ആക്രമണം തുടരുകയാണ്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ജോർദാനിലും ബഹ്റൈനിലും യുഎസ് ബേസിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.

ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. പരമോന്നത നേതാവിന് എതിരെയുള്ള വധ ഭീഷണിയിൽ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാൾക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പംബിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്. ഹോർമൂസിൽ പോർവിളികളുമായി ഇറാനും അമേരിക്കയും നേർക്കു നേർ രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

s
ന്യൂസ് ഡെസ്ക്
View all posts →