സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമം; ലാത്തിച്ചാർജിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു
ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ യുവതി ആശുപത്രി വിട്ടു. 10 ദിവസങ്ങള്‍ക്ക് ശേഷമാണ് സാക്ഷി എന്ന യുവതി ആശുപത്രി വിട്ടത്. ഡല്‍ഹിലെ ആര്‍എംഎല്‍ ആശുപത്രിയിലായിരുന്നു സാക്ഷി ചികിത്സയിലിരുന്നത്. സാക്ഷിയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈ 20ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പാർലമെന്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടയിലാണ് സാക്ഷിക്ക് പരിക്കേറ്റത്.
ലാത്തിച്ചാർജിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് സാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റത്. മുഖത്തും നെഞ്ചിലും പരിക്കേറ്റതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നേരിട്ട സാക്ഷിയെ പിന്നീട് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സിച്ചത്.
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി