Thursday, 13 August 2026
‘Honest storytelling is a powerful means of change
09:24:54 AM IST
Tech

ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിനൊരുങ്ങി അനിൽ മേനോൻ; ഏഴ് മണിക്കൂർ ദൗത്യം വ്യാഴാഴ്ച

ന്യൂസ് ഡെസ്ക് 5 August 2026, 5:43 pm
SHARE

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിനായി തയ്യാറെടുത്ത് പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. സ്‌പേസ് വാക്ക് 2026 ഓഗസ്റ്റ് 6-ന്, വ്യാഴാഴ്ച, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സൗരോർജ്ജ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന സ്‌പേസ് വാക്ക് നടത്തുന്നത്.

പരിചയസമ്പന്നയായ നാസ ബഹിരാകാശ യാത്രിക ജസീക്ക മെയറിനൊപ്പമായിരിക്കും അനിൽ മേനോൻ ദൗത്യത്തിൽ പങ്കെടുക്കുക. ബഹിരാകാശ നിലയത്തിന്റെ കമാൻഡറായ ജസീക്ക മെയറും ഫ്‌ളൈറ്റ് എഞ്ചിനിയറായ അനിൽ മേനോനും ക്വസ്റ്റ് എയർലോക്കിലൂടെ പുറത്തുകടന്ന് സ്റ്റാർബോർഡ്-6 (S6) ട്രസ്സിൽ പുതിയ ഹാർഡ്‌വെയർ സ്ഥാപിക്കും.

നിലയത്തിന്റെ ഊർജ്ജ ഉത്പാദനം വർധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. ശാസ്ത്രീയ ഗവേഷണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, നിലയത്തിന്റെ സുരക്ഷിതമായ നിയന്ത്രിത ഡി-ഓർബിറ്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, നിലയത്തിന്റെ സുരക്ഷിതമായ നിയന്ത്രിത ഡി-ഓർബിറ്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്.

s
ന്യൂസ് ഡെസ്ക്
View all posts →