പി.ഡി.പിയെ കൈവിട്ട് ജമ്മുകശ്മീര്‍, മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്ത്

പിഡിപിയുടെ കയ്യിലായിരുന്ന ജമ്മുകശ്മീര്‍ ഈ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോകുന്നതാണ് കാണുന്നത്. ബിജെപിയുമായി ചേര്‍ന്ന് ഭരണം നടത്തിയ പിഡിപിയെ കശ്മീര്‍ ഇത്തവണ കൈവിട്ടു. അനന്ത്‌നാഗില്‍ മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. മുഫ്തിമാരുടെ കുടുംബ മണ്ഡലമാണ് അനന്തനാഗ് എന്നോര്‍ക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം അഹമ്മദ് മിര്‍ രണ്ടാമതാണ്.

ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ടിടങ്ങളില്‍ ബിജെപിയും മൂന്നിടത്ത് നാഷണല്‍ കോണ്‍ഫറന്‍സും മുന്നിട്ട് നില്‍ക്കുന്നു. പിഡിപിക്ക് ഒരു സീറ്റിലും മുന്നേറാനായില്ല. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയും പിഡിപിയും മൂന്ന് വീതം സീറ്റുകളില്‍ ജയിച്ചിരുന്നു.