Sunday, 16 August 2026
‘Honest storytelling is a powerful means of change
06:49:46 AM IST
Kerala

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

SHARE

പത്തനംതിട്ടയിൽ പതിമൂന്ന് വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപഴ്സൺ കെ വി മനോജ് കുമാർ ആണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ ‌പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയിൽ ഉള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസിൻറെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →