സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മുഖത്തടിച്ച സംഭവം: ബന്ധപ്പെട്ട ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ചുമതലയിൽ നിന്ന് മാറ്റി
കോക്റോച്ച് ജനത പാർട്ടി പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്. ഉദ്യോഗസ്ഥനെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എംപി സാകേത് ഗോഖലെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് എസ്എച്ച്ഒയ്ക്ക് പരാതി നൽകി.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് സിജെപി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മർദനമേറ്റത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിമർശനം ഉയർന്നിരുന്നു.
അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണെമന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാകേത് ഗോഖലെ എക്സിലൂടെ അറിയിച്ചു. ബിഎൻഎസ് സെക്ഷൻ 74, 115, 131, 198 തുടങ്ങിയ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് സാകേത് ഗോഖലെയുടെ ആവശ്യം.
പൊലീസ് അതിക്രമത്തിനെതിരായ ഹർജികൾ ഡൽഹി ഹൈക്കോടതി പരിഗണിക്കവെ, ഇതുവരെ ആരും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് സാകേത് ഗോഖലെ വ്യക്തമാക്കി.
35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിൻ്റെ വാച്ച്, 6100ൻ്റെ കുട! സിമ്പിൾ സാരിയിൽ പാർലമെൻ്റിൽ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകർ
സിജെപി യോഗത്തിന് ഹാള് നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ