ഇത് താന്‍ ഡാ പൊലീസ്: അടിച്ചുപൊളി പാട്ടിനൊപ്പം യൂണിഫോമില്‍ ചുവടുവെച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയും പൊലീസുകാരും ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഉജ്ജ്വല പ്രകടനമാണ്. പാട്ടിനൊപ്പം വേദിയില്‍ ഡാന്‍സ് ചെയ്യുന്ന ഡല്‍ഹിയിലെ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് തരംഗമാകുന്നത്. സദസില്‍ നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സുനോ സഹേലി പരിപാടിയ്ക്കിടെയാണ് സംഭവം. ഈ പരിപാടിയിക്കിടെ പ്രസിദ്ധമായ ഹര്‍യാന്‍വി പാട്ടായ “തേരി ആഖ്യാ കാ യോ കാജല്‍” എന്ന പാട്ടിനൊപ്പമാണ് ഉദ്യോഗസ്ഥര്‍ ചുവടുവെയ്ക്കുന്നത്. നിറഞ്ഞ കൈയടിയാണ് സദസ് നല്‍കിയത്.

ആദ്യം പാട്ടിനൊപ്പം ചുവടുവെച്ചത് കുറച്ചു പേര് മാത്രമായിരുന്നു. പിന്നീട് മറ്റ് ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥയായ ബെനീറ്റ മേരി ജെയ്കറും ഇവര്‍ക്കൊപ്പം ചുവടു വെയ്ക്കുന്നുണ്ട്. നിരവധി പേരാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്തത്.