സുഹൃത്തുക്കളുടെ കോമാളിത്തരം അതിരു വിട്ടു, വധുവും കൂടെ കൂടി; നിയന്ത്രണം വിട്ട വരന്‍ ചെയ്തത്- വൈറലായി വീഡിയോ

Gambinos Ad
ript>

ചങ്ങാതിയുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങുന്ന മറ്റ് സുഹൃത്തുക്കള്‍ക്ക് ഇത് പണി കൊടുക്കാനുള്ള അവസരമാണ്. ന്യൂജെന്‍ വിവാഹങ്ങളിലെല്ലാം വരനെയും വധുവിനെയും പരിഹസിക്കുന്നതും ചില അതിരു വിട്ട പ്രവൃത്തികളും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പലപ്പോഴും വരനും വധുവിനും ഭക്ഷണം വിളമ്പുമ്പോള്‍ ആയിരിക്കും സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുകടക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തില്‍ വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ്. എന്നാല്‍ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം.

Gambinos Ad

മറ്റുള്ള വിവാഹങ്ങളുടേത് പോലെ തന്നെ വിവാഹശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കള്‍ വരന് പണികൊടുക്കുന്നത്.
വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്പിയാണ് സുഹൃത്തുക്കള്‍ ഇവരെ കഴിക്കാനിരുത്തിയത്. സുഹൃത്തുക്കള്‍ ഇടയ്ക്കിടെ കമന്റ് അടിക്കുന്നതും വീഡിയോയില്‍ കാണാം. കറികളെല്ലാം ആദ്യം തന്നെ വിളമ്പി. വെള്ളം കുറച്ച് കുറച്ചായി ഗ്ലാസില്‍ ഒഴിച്ച് കൊടുത്തു. എല്ലാ കോമാളിത്തരങ്ങളും വരന്‍ ആദ്യമെല്ലാം ചിരിച്ചാസ്വദിച്ചു.

എന്നാല്‍ ചോറു വിളമ്പി കഴിഞ്ഞുള്ള കാര്യമാണ് വരനെ പ്രകോപിതനാക്കിയത്. വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിട്ടു. ഇത് കണ്ട സുഹൃത്തുക്കള്‍ വരനെ പരിഹസിച്ചു. വധുവും ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ വരന്‍ ആദ്യമൊന്ന് ചിരിച്ചെങ്കിലും പെട്ടെന്ന് നിയന്ത്രണം വിട്ട് മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ കുറെ പേര്‍ അനുകൂലിക്കുന്നുണ്ട്. അതേസമയം, വരനെ അനുകൂലിച്ചും കമന്റ് ഇടുന്നുണ്ട്. കൂട്ടുകാര്‍ ചെയ്തത് കളിയായിട്ട് എടുക്കണമെന്നായിരുന്നു ചിലരുടെ കമ്ന്റ്. വധുവിന് കുറച്ച് ചോറ് വരന് കൂടി കൊടുക്കാമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ചിലര്‍ പറയുന്നു. വരന്‍ ഭക്ഷണം വലിച്ചെറിഞ്ഞത് തീരെ ശരിയായില്ല. അങ്ങിനെ ഒരിക്കലും ചെയ്യരുതായിരുന്നു. പകരം കൂട്ടുകാരുടെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണമായിരുന്നു എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

അന്തസില്ലാത്ത കൂട്ടുകാർക്കൊരു പാഠാമാണിത്… ക്ലൈമാക്സ് കാണാതെ പോകരുത്… 😲😲

Posted by Orange Media Entertainment on Wednesday, 9 January 2019