നവകേരള നിര്‍മ്മിതിയെ ഇല്ലാതാക്കാന്‍ മലചവിട്ടുന്നവര്‍ : സെബാസ്റ്റ്യന്‍ പോള്‍

Gambinos Ad

നവകേരള നിര്‍മ്മിതിയെ തടസപ്പെടുത്താനുള്ള ഉദ്യമമവുമായി മത്സരിച്ച്് മല കയറുകയാണ് കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും. ഇന്ദനവിലവര്‍ധനയടക്കം ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടര രൂപ കുറച്ച് രാജ്യത്തെ പരിഹസിച്ചത്. എന്നാല്‍ ഇതൊക്കെ ജനങ്ങളോട് പറയണ്ടത് പ്രതിപക്ഷമാണ്. നിര്‍ഭാഗ്യവശാല്‍ അടുത്ത നാലഞ്ച് മാസത്തിനുള്ളില്‍ നടന്നേക്കാവുന്ന സംസ്ഥാനദേശീയ തിരഞ്ഞെടുപ്പുകളെ കുറിച്ച് അവര്‍ അത്ര ജാഗരൂഗരല്ല. നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ വരരുതെന്നാണ് സൂബോധമുള്ള എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷകക്ഷികളോ ഇപ്പോഴും കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.