‘ മദ്യം കേരളത്തില്‍ ഉണ്ടാക്കുന്നതില്‍ എന്താണ് തെറ്റ് ‘: സെബാസ്റ്റ്യന്‍ പോള്‍

Gambinos Ad

മദ്യപാനവും മദ്യവ്യാപാരവും കഴിഞ്ഞ് മദ്യനിര്‍മാണത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. കേരളം മധ്യനിരോധനമുള്ള സംസ്ഥാനമല്ല. മദ്യപരുടെ സഹകരണത്തോടെയാണ് പ്രളയാനന്തര ദുരിതം നമ്മള്‍ അതിജീവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലിത് 12000 കോടി രൂപയുടെ വ്യവസായമാണ്. വിരലിലെണ്ണാവുന്ന ഇവിടുത്തെ ഡിസ്റ്റിലറികളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി മദ്യം മുഴുവന്‍ കേരളത്തിലേക്കെത്തുന്നത് കര്‍ണാടകയില്‍ നിന്നാണ്. അതായിത് ഈ പണം മുഴുവന്‍ കര്‍ണാടക കൊണ്ടുപോകുന്നു.കേരളത്തില്‍ സ്വശ്രയ കോളേജുകള്‍ തുടങ്ങുന്നതിന് ഒരു ന്യായീകരണമാണ് അന്ന് എ കെ ആന്റണി പറഞ്ഞത് ഇതേ കാര്യമാണ്. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അപ്പുറത്ത് കുറച്ച് കൂടി ഉത്തരവാദിത്വബോധമുള്ള ഒരു പ്രതിപക്ഷന നേതാവിനെ കേരളം ആഗ്രഹിക്കുന്നുണ്ട്.