നമ്മള്‍ വില്‍ക്കപ്പെടുകയാണ്, നഗ്‌നരാക്കപ്പെടുകയാണ് : സെബാസ്റ്റ്യന്‍ പോള്‍

Gambinos Ad

ആദ്യം ഭരണകൂടത്തിന്റെ സര്‍വൈലെന്‍സുകളായിരുന്നു ഭയപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റുകളും നമ്മളെ നിരീക്ഷിക്കുകയാണ്. നമ്മെ സംബന്ധിക്കുന്ന ഒന്നും രഹസ്യമായി സൂക്ഷിക്കാന്‍ കഴിയാതെ വരുന്നു. നമ്മള്‍ നഗ്‌നരാക്കപ്പെടുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാല് പേരും ആധാറിന് ഉപാധികളോടെ അനുമതി നല്‍കിയപ്പോള്‍ വ്യത്യസ്ത വിധിന്യായത്തിലൂടെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രകടിപ്പിച്ച ആശങ്കകള്‍ പാര്‍ലമെന്റിന് ഇന്നല്ലെങ്കില്‍ നാളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.