വയനാട് കളക്ട്രേറ്റിന് മുൻപില്‍ ആദിവാസികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു

തൊവരിമലയിൽ മിച്ചഭൂമി കയ്യേറി സമരം നടത്തി വരികയും പിന്നീട് കുടിയിറക്കപെടുകയും ചെയ്ത സമരക്കാർ വയനാട് കളക്ട്രേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം തുടരുന്നു.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ നൂറോളം ആദിവാസികൾ അപ്രതീക്ഷിതമായി കളക്ട്രേറ്റിന് മുൻപിലേക്കെത്തിയത്. പ്രശ്ന പരിഹാരം ആകുംവരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം.