സ്റ്റാഫ് മീറ്റിങ്ങിനിടെ സീലിങ്ങില്‍ നിന്ന് അഞ്ച് കിലോ ഭാരമുള്ള പെരുമ്പാമ്പ് താഴെ വീണു; വിരണ്ടോടി ജീവനക്കാര്‍-വീഡിയോ

Gambinos Ad

സ്റ്റാഫ് മീറ്റിങ്ങിനിടെ യോഗത്തില്‍ പങ്കെടുക്കുന്നവരുടെ നടുവിലേക്ക് ഉഗ്രനൊരു പെരുമ്പാമ്പ് വീണു. തെക്കന്‍ ചൈനയിലാണ് സംഭവം. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കിലെ സിന്‍ ചേംഗ് ശാഖയില്‍ ഒമ്പത് പേര്‍ പങ്കെടുക്കുന്ന സ്റ്റാഫ് മീറ്റിങ്ങിനിടയില്‍ സീലിങ്ങില്‍ നിന്ന് പാമ്പ് താഴേക്ക് വീഴുകയായിരുന്നു. രണ്ട് പേരുടെ ഇടയിലേക്ക് പാമ്പ് വീഴുന്നതും പേടിച്ച് ജീവനക്കാര്‍ ചിതറിയോടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Gambinos Ad

മീറ്റിങ്ങ് തുടങ്ങി രണ്ട് മിനിട്ടുകള്‍ക്ക് ശേഷമാണ് പാമ്പ് താഴേക്ക് വീണത്. രണ്ട് ജീവനക്കാരുടെ ഇടയിലേക്കാണ് അഞ്ച് കിലോ  ഭാരമുള്ള പെരുമ്പാമ്പ് വീണത്. പാമ്പ് താഴെ വീഴുന്നതും ജീവനക്കാര്‍ വിരണ്ടോടുന്നതും പാമ്പ് ഇഴഞ്ഞ് പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

The quickest way to break up a staff meeting

The quickest way to break up a staff meeting.

Posted by Shanghaiist on Friday, 12 October 2018

തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പാമ്പിനെ കൊണ്ടു പോകുകയായിരുന്നു. അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്നായിരിക്കാം കെട്ടിടത്തിനുള്ളിലേക്ക് പാമ്പ് വന്നത് എന്നാണ് ബാങ്ക് ജീവനക്കാരുടെ നിഗമനം.