ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തു; സംഭവം വയനാട്ടില്‍- വീഡിയോ

ബൈക്ക് യാത്രികര്‍ക്കുനേരെ ചീറിപാഞ്ഞടുക്കുന്ന കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ പാമ്പ്ര എസ്റ്റേറ്റിനു സമീപത്താണ് ഭീതി ജനിപ്പിക്കുന്ന സംഭവമെന്നാണ് വിവരം. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്.

ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെയാണ് അപ്രതീക്ഷതിമായി ആ കാഴ്ച കണ്ടത്. കാട്ടിലൂടെ അതിവേഗത്തില്‍ ഇവര്‍ക്ക് നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. പിന്നീത് അതിവേഗത്തില്‍ ബൈക്കും മുന്നോട്ട് കുതിച്ചു. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍നിന്നും ഇരുവരും രക്ഷപ്പെട്ടത്.