എസ് ഐ പി നമുക്ക് തരും ശാന്തിയും സമാധാനവും

പുതിയ കാലത്ത് ജീവിതത്തിന് അല്‍പം റിസ്‌ക് കൂടുതലാണ്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍. അതുകൊണ്ട് സമര്‍ത്ഥമായ ഒരു സാമ്പത്തിക പ്ലാനിംഗ് ഏതൊരു വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. യുവാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. ചെറുപ്പകാലത്തെ വരുമാനം അടിച്ചുപൊളിച്ചു കളയാതെ വ്യക്തമായ പ്ലാനിങ്ങോടെ വേണം സാമ്പത്തികം കൈകാര്യം ചെയ്യാന്‍. എസ് ഐ പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്താണെന്നും എങ്ങനെയാണ് അതുവഴി സമ്പാദ്യത്തെ ആസൂത്രണം ചെയ്യാന്‍ കഴിയുന്നത് എന്നുമാണ് മണി ബസാറിന്റെ ഈ ലക്കത്തില്‍ ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് വിശദീകരിക്കുന്നത്.