ഖലിബലി-ഗഗ്നം സ്‌റ്റൈല്‍ റീമിക്‌സ് കിടുക്കി, തിമിര്‍ത്തു, കലക്കി!

ലോകത്തെ സംഗീത പ്രേമികളെ ഇളക്കിമറിച്ച ഹിറ്റ് ഗാനം ഗഗ്‌നം സ്‌റ്റൈലും അതിന്റെ നൃത്തച്ചുവടുകളും ആരും മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദക്ഷിണകൊറിയക്കാരനായ പാര്‍ക്ക് ജെ-സാങ് എന്ന സൈ ഒരുക്കി 2012 ല്‍ പുറത്തിറങ്ങിയ ഗാനം ആ വര്‍ഷം സൂപ്പര്‍ ഹിറ്റായിരുന്നു.

ഈ ഗാനത്തെ ‘പത്മാവതി’ലെ സൂപ്പര്‍ഹിറ്റ് ഗാനമായ ഖലിബലിയുടെ നൃത്തച്ചുവടുകളുമായി കൂട്ടിയിണക്കി റീമിക്സ് ചെയ്ത വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ‘പത്മാവതി’ല്‍ അലാവുദ്ദീന്‍ ഖില്‍ജിയായി എത്തിയ രണ്‍വീര്‍ സിങ് ഉള്‍പ്പെടെ റീമിക്സ് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ലക്,ക്കമക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. ഖലിബലി എന്ന ഗാനത്തിലെ രണ്‍വീറിന്റെ നൃത്തച്ചുവടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

https://www.facebook.com/OhBhaiSahab/videos/1712230055466021/