ഗതാഗത കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി രഞ്ജിത്ത് കുമാര്‍; സിവില്‍ പൊലീസ് ഓഫിസറിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

Gambinos Ad
ript>

കോട്ടയത്തെ ഗതാഗത കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍ മീഡിയയിലെ താരം. സിവില്‍ പൊലീസ് ഓഫിസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്റെ ഡ്യൂട്ടിയിലുള്ള ആത്മാര്‍ഥത നിറഞ്ഞ കയ്യടിയോടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരുന്നത്. രഞ്ജിത്ത് കുമാര്‍ ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഇദ്ദേഹത്തെ തേടി ആശംസാ പ്രവാഹമെത്തിയത്.

Gambinos Ad

ആംബുലന്‍സ് സൈറണ്‍ മുഴുക്കി വന്ന് ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുകയായിരുന്നു. ഒരു ബൈക്കിന് മാത്രം കഷ്ടിച്ച് പോകാന്‍ സാധിക്കുന്ന സ്ഥമാണ് റോഡിലുണ്ടായിരുന്നത്. ഇതു കണ്ട് രഞ്ജിത്ത് അവിടെ ഓടിയെത്തി. ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ മാറ്റി ആംബലുന്‍സിന് പോകാന്‍ വഴിയൊരുക്കിയത്. എങ്കിലും രോഗിയോടും ജോലിയോടും കാണിച്ച ആത്മാര്‍ഥതയാണ് സൈബര്‍ ലോകത്തെ തരംഗമായത്.

ഈ ദൃശ്യം പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് .

പോലീസുകാരനെ അഭിനന്ദിക്കാതെ വയ്യ

കോട്ടയം ടൗണിൽ വെച്ചുണ്ടായ തിരക്കിൽ നിന്നും ആംബുലൻസിനെ കടത്തി വിടാൻ ബുദ്ധിമുട്ടുന്ന പോലീസുകാരനെ അഭിനന്ദിക്കാതെ വയ്യ 👍👍

Posted by Smart Pix Media on Saturday, 29 December 2018