സീറ്റില്‍ നിന്നുകൊണ്ട് 80 കിലോമീറ്റര്‍ ബുള്ളറ്റോടിച്ച് പൊലീസുകാരന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

Gambinos Ad

സീറ്റില്‍ ഇരുന്നു കൊണ്ടല്ല, നിന്നുകൊണ്ട് 80 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുക. അതും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബൈക്കില്‍ സ്റ്റണ്ട് കാണിക്കുന്ന യൂത്തന്മാര്‍ക്ക് മുക്ക് കയറിടുന്ന പൊലീസിലെ ഒരംഗമായിരുന്നു ആ ബുള്ളറ്റിന്റെ സാരഥി. പഞ്ചാബ് പൊലീസ് സേനയിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ സിങ്ങെന്ന 48 കാരനാണ് ഈ അഭ്യാസം നടത്തിയത്. ഇത് വെറും സ്റ്റണ്ടായി മാത്രം കാണരുത്. സംഭവം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും സ്ഥാനം പിടിച്ചു.

Gambinos Ad

പഞ്ചാബിലെ ഫിറോസ്പൂര്‍ റൂട്ടിലായിരുന്നു രത്തന്‍ സിങിന്റെ അഭ്യാസ പ്രകടനം. ഒരു മണിക്കൂര്‍ 41 മിനിറ്റുകൊണ്ടാണ് രത്തന്‍ 80 കിലോമീറ്റര്‍ നിന്നു കൊണ്ട് താണ്ടിയത്. കഴിഞ്ഞ 16 വര്‍ഷമായി രത്തന്‍ സിങ് ബൈക്കില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നയാളാണ്. കഴിഞ്ഞ 12 വര്‍ഷമായി സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഫിറോസ്പൂറിലെ ഷഹീദ് ഭഗത് സിങ് സ്റ്റേഡിയത്തില്‍ അഭ്യാസം കാണിക്കാറുണ്ട്.

നിശ്ചിത കിലോമീറ്ററില്‍ ബൈക്കിന്റെ വേഗം സെറ്റ് ചെയ്താണ് അഭ്യാസം നടത്തുന്നത്. വളരെ അപകട സാധ്യതയുള്ള ഒന്നാണ് ഈ അഭ്യാസം. തന്റെ പ്രകടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ കയറിയെങ്കിലും ഗിന്നസ് റെക്കോഡ് പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് രത്തന്‍ സിങ്.