ഒരു കല്ല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി ഇക്കാര്യം പറഞ്ഞിട്ടുണ്ടാവില്ല; ക്യാമറാമാനോട് നവവധു പറഞ്ഞത് വൈറലാകുന്നു-വീഡിയോ

Gambinos Ad
ript>

വിവാഹ ദിവസം വധുവിനെക്കാളും വരനേക്കാളും തിളങ്ങുന്ന കൂട്ടരാണ് ക്യാമറാമാന്‍മാര്‍. ക്രിയേറ്റീവായ രീതിയില്‍ വധുവരന്‍മാരെ പോസ് ചെയ്യിക്കാന്‍ അവരും കഷ്ടപ്പെടാറുണ്ട്. വിവാഹത്തിന്റെ തലേന്നു മുതല്‍ പിറ്റേ ദിവസം വരെ വധുവരന്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി അവര്‍ പന്തലിനടുത്ത് തന്നെ ഉണ്ടാകും. തലേന്നു മതല്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് മടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴും ക്യാമറാമാന്‍മാര്‍ അവരുടെ വീഡിയോ പകര്‍ത്താന്‍ ഉണ്ടാകും. പുതുപെണ്ണാകുമ്പോള്‍ അല്പം ചമ്മലോടൊക്കെ തിന്നണമെന്നാണല്ലോ നാട്ട് നടപ്പ്. അതിനാല്‍
അണിഞ്ഞൊരുങ്ങി മടുത്ത് പെണ്ണിന് മനസമാധാനത്തോടെ ഭക്ഷണവും കഴിക്കാന്‍ പറ്റില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു കല്ല്യാണപെണ്ണ് ഈ സന്ദര്‍ഭത്തില്‍ ക്യാമറാമാനോട് പറയുന്ന വാചകമാണ്.

Gambinos Ad

ഭക്ഷണം കഴിക്കാനിരിക്കുന്ന നവവധുവിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വിശന്നുവലഞ്ഞ നവവധു ക്യാമാറാമാനോട് ‘എടാ വിശക്കുന്നെടാ’ എന്ന് നിഷ്‌കളങ്കമായി പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. ‘അതിനെന്താ കഴിച്ചോ ചിത്രമല്ല വീഡിയോ ആണ് പകര്‍ത്തുന്നതെന്ന്’ ക്യാമറാമാന്‍ മറുപടി പറയുന്നതും തുടര്‍ന്ന് നവവധു ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം.

‘ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല 😍

Posted by Variety Media on Tuesday, 15 January 2019