മാലിദ്വീപിലെ കാഴ്ചകളുമായി ജമേഷോ

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ ചെല്ലാവുന്ന ഒരു രാജ്യമാണ് മാല്‍ഡീവ്‌സ്. മുന്‍കൂട്ടി ഒരു ഹോട്ടല്‍ ബുക്കിംഗ് നടത്തിയാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഫ്‌ളൈറ്റ് പിടിച്ച് നമുക്ക് മാലിദ്വീപില്‍ എത്താം. വാട്ടര്‍ സ്‌പോര്‍ട്‌സ്, ബീച്ച് ആക്ടിവിറ്റീസ്, ഐലന്‍ഡ് റിസോര്‍ട്ട് എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് പോകാവുന്ന ഏറ്റവും നല്ല ഒരു ഡെസ്റ്റിനേഷന്‍ ആണ് മാലിദ്വീപ്. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ മാലിദ്വീപ് എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഡെസ്റ്റിനേഷന്‍ ആണ് ഈയാഴ്ചയിലെ ജമേഷോയില്‍ ഞാനും സുഹൃത്തുക്കളും മാലിദ്വീപിലേക്ക് നടത്തിയ യാത്രയുടെ ആദ്യഭാഗം കാണുക.