കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ ശ്രമിച്ചത് മധ്യവയസ്‌കന് ‘പാരയായി’; വീഡിയോ

Gambinos Ad

കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കൂടിയത് മധ്യവയസ്‌കന് ‘പാരയായി’. ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്ത് കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ കൂടെ കൂടിയ മധ്യവയസ്‌കനെ പുലി ആക്രമിക്കുകയായിരുന്നു. നാട്ടുകാരനായ ജഗദീഷ് സിങ് (50) ആണ് പുലിയെ രക്ഷിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കൂടിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Gambinos Ad

സരയൂനദി തീരത്ത് പുലിയെ കണ്ട വിവരം ഗ്രാമവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. അധികൃതരെത്തി പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജഗദീഷ് സിങും ഇവര്‍ക്കൊപ്പം കൂടി. പുലിയുടെ കാലുകളില്‍ കയറിട്ട് കുരുക്കിയ ശേഷം കെണിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജഗദീഷ്. കുരുക്ക് മുറുക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി ഇയാളെ കടിച്ചു.

കാലില്‍ കുരുക്കിട്ടപ്പോള്‍ അനങ്ങാതിരുന്ന പുലി മുറുക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഇയാളുടെ കാലില്‍ കടിക്കുകയായിരുന്നു. ജഗദീഷിനെ കടിച്ച് കൊണ്ടുപോകാന്‍ പുലി ശ്രമിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്നാണ് ജഗദീഷിനെ പുലിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. വടി കൊണ്ട് പുലിയെ പല പ്രാവശ്യം തല്ലിയാണ് നാട്ടുകാര്‍ ഇയാളെ രക്ഷിച്ചത്. തല്ല കിട്ടിയതോടെ പുലി പിടിവിട്ടു.പരിക്കേറ്റ ജഗദീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.