ജനാധിപത്യം ഇന്ത്യക്ക് ജീവിത രീതി, സംസ്‌കാരം

തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് 30 ദിവസങ്ങള്‍. തിരഞ്ഞെടുപ്പിന് മുന്‍പ് പല അഭിപ്രായ സര്‍വേകളും വരുന്നുണ്ട്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണോ സ്ഥാനാര്‍ത്ഥിക്കണോ വോട്ട് എന്ന ചോദ്യം പ്രസക്തമാണ്. പാര്‍ട്ടിയെ പോലെ തന്നെ സ്ഥാനാര്‍ത്ഥിയും നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടാണ് ഉചിതമായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത്. ഏതായാലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാവുന്ന ഒരു മഹാത്ഭുതം തന്നെയാണ്. 90 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നു എന്നത് മാത്രമല്ല. ജനാധിപത്യം ഒരു ജീവിത രീതിയും ഒരു സംസ്‌കാരവുമാണ് ഇന്ത്യയില്‍. ഒരു ദരിദ്ര രാജ്യം പുലര്‍ത്തുന്ന ഈ ജാഗ്രതയാണ് ഇന്ത്യയെ ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി പിടിച്ച് നില്‍ക്കാന്‍ പ്രാപ്തമാക്കുന്നതും.