നാട്ടികയിലെ വിസ്മയം കാണാന്‍ ജനപ്രവാഹം

പ്രമുഖ വ്യവസായിയായ യൂസഫ് അലി ജന്മനാടായ നാട്ടികക്ക് നിര്‍മിച്ചു നല്‍കിയ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്നതിന് നാടിന്റെ നാനാ ഭാഗത്തു നിന്നും ജനപ്രവാഹമാണ്. പത്തു കോടി രൂപ മുടക്കിയാണ് നാട്ടികയിലെ മുഹയുദ്ദിന്‍ ജുമാ മസ്ജിദ് യൂസഫ് അലി മനോഹരമായി പുതുക്കി പണിത് നല്‍കിയത്. പള്ളിക്കായി ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും അദ്ദേഹം നല്‍കി. 1500 പേര്‍ക്ക് ഒരേ സമയം ഇവിടെ നിസ്‌കരിക്കാന്‍ കഴിയും. പള്ളിയുടെ താഴത്തെ നില പൂര്‍ണ്ണമായും ശീതീകരിച്ചതാണ്. മഴവെള്ളം സംഭരിക്കുന്നതിനും കുളവും ഒരുക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മാര്‍ബിളാണ് തറയില്‍ പാകിയിരിക്കുന്നത്. ഈജിപ്തില്‍ നിന്നെത്തിച്ച പ്രത്യേക വിളക്കുകള്‍ പള്ളിക്ക് സവിശേഷമായ അറേബ്യന്‍ ചാരുത പകരുന്നു. മെയ് രണ്ടിനാണ് പള്ളി ഔപചാരികമായി ഭക്തര്‍ക്ക് തുറന്ന് കൊടുത്തത്.