മുംബൈ പ്രതിരോധത്തെ തകര്‍ത്ത ഹ്യൂമേട്ടന്റെ കിടിലന്‍ ഗോള്‍ കാണാം

Advertisement

മുംബൈക്കെതിരേ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് മിന്നും താരം ഇയാന്‍ ഹ്യൂം തന്നെയാണ് മുംബൈ വല ചലിപ്പിച്ചത്. പെക്കൂസണ്‍ നല്‍കിയ പാസില്‍ നിന്നും ഹ്യൂം പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 23ാം മിനുട്ടിലായിരുന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്റെ ഗോള്‍.

ഡല്‍ഹിക്കെതിരേ നടന്ന കഴിഞ്ഞ മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോ ആയിരുന്നു ഹ്യൂം. ഹാട്രിക്കടിച്ചാണ് ഹ്യൂം അന്ന് ഹീറോ ആയത്.