ജനാധിപത്യ ഉത്സവത്തിന് എന്ത് ചെലവ് വരും?

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നാല്‍ ചെറിയ കളിയല്ല. കോടികളുടെ കിലുക്കം അതിനുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മാമാങ്കത്തിന് ചെലവഴിക്കുന്നത് എത്ര ആയിരം കോടികളാണെന്നതിന്റെ ചിത്രം തെളിയിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, ഖജനാവില്‍ നിന്നു വരുന്ന ചെലവിന്റെ കണക്കുകള്‍ക്ക് വ്യക്തമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഏപ്രില്‍ , മെയ് മാസങ്ങളില്‍ നടക്കുന്ന പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ ചെലവുകളിലേക്ക് ഒന്ന് എത്തിനോക്കാം.