ജീവനില്ലാത്ത കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടാന്‍ ശ്രമിക്കുന്ന അമ്മ കുരങ്ങ്; വാരിപ്പുണര്‍ന്ന് നെഞ്ച്‌പൊട്ടിയുള്ള കുരങ്ങന്റെ കരച്ചില്‍ നൊമ്പരമാകുന്നു- വീഡിയോ

Gambinos Ad
ript>

ജീവനില്ലാത്ത കുഞ്ഞിന്റെ ശരീരം മാറോടണച്ച് സങ്കടപ്പെടുന്ന അമ്മ കുരങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജീവനില്ലാത്ത കുഞ്ഞിനെ കെട്ടിപ്പിടിച്ചും കരഞ്ഞും നൊമ്പരപ്പെടുന്ന അമ്മ കുരങ്ങിന്റെ സ്‌നേഹം തുളുമ്പുന്ന വീഡിയോ കണ്ടു നില്‍ക്കുന്നവരെയും കണ്ണീരിലാക്കും. അമ്മയുടെ സ്‌നേഹത്തിന് പകരമായി ഭൂമിയല്‍ മറ്റൊന്നുമില്ലെന്ന് അടിവരയിടുകയാണ് ഈ അമ്മയുടെ ദുഖം. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ഈ നൊമ്പരപ്പെടുത്തുന്ന കാഴ്ച. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ പകര്‍ത്തിയ വീഡിയയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Gambinos Ad

മരിച്ചെന്ന് മനസിലായെങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കാതെ മാറോട് ചേര്‍ത്ത് പിടിച്ച് കരയുകയായിരുന്നു അമ്മ കുരങ്ങ്. മരക്കൊമ്പിലിരുന്ന് ഓരോ തവണയും കുഞ്ഞിനെ എടുത്ത് ഉമ്മവെയ്ക്കുന്ന അമ്മ കുരങ്ങ് മുലയൂട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ വെമ്പുന്ന ആ ഹൃദയം ആരെയും കരയിപ്പിക്കും. കുഞ്ഞിനെ പലപ്പോഴും എടുത്ത് ഉയര്‍ത്തി കളിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ജീവനറ്റ കുഞ്ഞിനെ വാരിപ്പുണരുന്ന അമ്മ കുരങ്ങിന്റെ അടുത്തേക്ക് മറ്റൊരു കുരങ്ങനും എത്തുന്നുണ്ട്. കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി അമ്മ കുരങ്ങിന്റെ ഇരു തോളിലും കൈകളും തലയും ചേര്‍ത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

കുഞ്ഞിനെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് മരക്കൊമ്പില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ കുഞ്ഞിനെ താഴെയിടാതെ ശ്രദ്ധിക്കുകയായിരുന്നു അമ്മ കുരങ്ങ്. കുഞ്ഞിനെ അവസാനം നിലത്ത് കിടത്തി വിദൂരതയിലേക്ക് നോക്കി കരയുന്ന അമ്മ കുരങ്ങന്റെ മുഖവും വീഡിയോയില്‍ വ്യക്തമാണ്.

ജൂണ്‍ മാസത്തിത്തിലായിരുന്നു അര്‍ച്ചന പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അവിടെ അപ്പോഴത്തെ ചൂട്. കടുത്ത ചൂടാകാം കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് അര്‍ച്ചന പറയുന്നത്. അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നുന്നെന്ന് അര്‍ച്ചന പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറോളം അര്‍ച്ചന ഇവരെ പിന്തുടര്‍ന്നിരുന്നു. ഇതിനിടെയിലെപ്പോഴോ ആണ് കുഞ്ഞിന്റെ ജീവനറ്റത്.