അനുജന്റെ രക്ഷയ്ക്ക് ചേട്ടന്‍

അനിയന്‍ അംബാനിക്ക് ഒരു ആപത്ത് വന്നപ്പോള്‍ പഴയ പിണക്കങ്ങള്‍ മറന്ന് ഒരു കൈ സഹായവുമായി ചേട്ടന്‍ അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സന് നല്‍കാനുള്ള വന്‍ തുക നല്‍കുന്നതിന് അനില്‍ അംബാനിക്ക് 550 കോടി രൂപ നല്‍കിയത് മുകേഷ് അംബാനിയാണ്. മൂന്ന് മാസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്ക അവസാനിപ്പിച്ചാണ് അനില്‍ അംബാനി പണം നല്‍കിയത്. 2005 ല്‍ ഭാഗം പിരിഞ്ഞ ശേഷം മുകേഷ് അംബാനി അനിയന്റെ സഹായത്തിനെത്തുന്ന പ്രധാന സന്ദര്‍ഭം കൂടിയാണ് ഇത്.