കുഴല്‍മന്നത്ത് ആനയിടഞ്ഞു… മൂന്നുമണിക്കൂര്‍ പരിഭ്രാന്തി

കുഴല്‍മന്നത്ത് ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞ് പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. മൂന്നു മണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ ആന ഏഴു വീടുകളുടെയും ഒരു സ്‌കൂളിന്റെയും മതിലും നാലുവാഹനങ്ങളും തകര്‍ത്തു.