വഴുതിവീണത് കീർത്തിയല്ല; വിഡിയോ വൈറൽ

Advertisement

സിനിമാ ഷൂട്ടിങിനിടെ പാറക്കെട്ടിൽ വഴുതിവീഴുന്ന നടിയുടെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നടി കീർത്തി സുരേഷ് ആണ് ഇതെന്നും സാവിത്രി എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് വന്നു.

എന്നാൽ ആ നടി കീർത്തിയല്ലെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ‘കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വിഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല. കീർത്തി ഇപ്പോൾ മറ്റൊരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്.–നടിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

https://www.youtube.com/watch?v=wkeOfjgMHEk