മ്യാവോ മ്യാവോ…കുഞ്ഞിനെ തൊട്ടിലാട്ടി പൂച്ച; വീഡിയോ വൈറല്‍

Advertisement

മൃഗങ്ങളെ ചുറ്റിപ്പറ്റിയുള്ള രസകരമായ നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഓമന മൃഗങ്ങളായ നായകളുടെയും, പൂച്ചകളുടെയും കഥകളും പ്രശസ്തമാണ്. എന്നാല്‍ വീട്ടിലെ ഓമനയായ പൂച്ച തൊട്ടിലാട്ടുന്ന സംഭവം കേട്ടിട്ടുണ്ടാവില്ല. കുട്ടിയെ തൊട്ടിലാട്ടുന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

വീട്ടിലെ കുഞ്ഞിനെ തൊട്ടിലാട്ടുകയാണ് പൂച്ച. വളരെ ശ്രദ്ധയോടെയാണ് പൂച്ചയുടെ തൊട്ടിലാട്ടല്‍. കുഞ്ഞിന്റെ ഉറക്കത്തിന് ഭംഗംവരാതെയുള്ള പുച്ചയുടെ തൊട്ടിലാട്ടല്‍ കാണേണ്ട ഒരു കാഴ്ച തന്നെയാണ്. ഏറെ കൗതകം ജനിപ്പിക്കുന്ന ഈ വീഡിയോയ്ക്ക് 40 ലക്ഷത്തിനുമേല്‍ കാഴ്ചക്കാരായി കഴിഞ്ഞു.

Posted by ป๋าโด้ คลิปกวนตีน on Tuesday, 2 January 2018