മകന്റെ ‘കസവിന്റെ തട്ടമിട്ട’ പാട്ടിന് കത്തിവെച്ച് അമ്മ; രസികന്‍ വീഡിയോ വൈറല്‍

രസികനായിട്ട് പാടുന്നവര്‍ക്കും, ഒരു തവണയെങ്കിലും  പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന വേദിയാണ് സ്മൂള്‍ ആപ്പ്. ഇതില്‍ മനോഹരമായി പാടിയും, പാട്ട് പാടി ‘തകര്‍ത്തും’ നിരവധി പേരാണ് താരമായത്. സാമൂഹ്യ മാധ്യങ്ങളിലും സ്മൂള്‍ സംഗീത വീഡിയോകള്‍ തരംഗമായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സ്മൂള്‍ ഗായകനായ മകന്റെയും അമ്മയുടെയും വീഡിയോയാണ്.

കസവിന്റെ തട്ടമിട്ട് ഗാനം പയ്യന്‍ പാടി തുടങ്ങിയപ്പോള്‍ ഇതാ പിറകില്‍ കലിതുള്ളി കയ്യില്‍ കത്തിയുമായി എത്തുന്നു അമ്മ. പിന്നെ വീഡിയോ കാണുന്നവര്‍ക്ക് ഒരു ചിരിപൂരത്തിനുള്ള വകയുണ്ട്. അമ്മയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പയ്യന്റെ ശ്രൂതിയും താളവുമെല്ലാം കൈയ്യീന്ന് പോയി. പഠിക്കേണ്ട സമയത്ത് പഠിക്കാതെ പാട്ടു പാടി സമയം കളഞ്ഞതിനാണ് നിഷ്‌കളങ്കയായ അമ്മയുടെ ശകാരം. പാട്ട് പാടി താരമില്ലെങ്കില്‍ തന്നെയും ഈ വീഡിയയിലൂടെ താരമായിരിക്കുകയാണ് മകനും അമ്മയും.