പ്രകടനപത്രിക: കട്ട് ആന്‍ഡ് പേസ്റ്റ് ആചാരം

ഒരു ആചാരമെന്ന നിലയില്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ സമയാസമയങ്ങളില്‍ പുറത്തിറക്കുന്ന പ്രകടനപത്രിക ഒരു കരാറാണ്. അധികാരത്തിലേറിയാല്‍ നടപ്പാക്കുമെന്ന് വോട്ടര്‍മര്‍ക്ക് എഴുതി നല്‍കുന്ന രേഖ. അതനുസരിച്ച് അവര്‍ വോട്ട് ചെയ്യുന്നു.പാര്‍ട്ടികള്‍ അധികാരത്തിലേറുന്നു. വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയും ചെയ്യുന്നു. ബിജെപി ഇന്നലെ പുറത്തിറക്കിയ പത്രിക കേവലം കട്ട് ആന്‍ഡ് പേസ്റ്റ് ആചാരം മാത്രമായി. 10 വര്‍ഷം ഭരിച്ചിട്ടും നടപ്പാക്കാനാവാത്ത കാര്യങ്ങള്‍ ഇന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന ശബരിമല വിഷയവും പരിഹരിക്കുമത്രെ!!എങ്ങിനെ എന്നവര്‍ പറയുന്നുമില്ല.