ഹാപ്പി ബര്‍ത്‌ഡേ 'ആനവണ്ടി'

കേരളാ സ്റ്റേറ്റ് റോഡ് ടാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ എന്ന കെ. എസ്. ആര്‍.ടി.സി. പാവപ്പെട്ടവരുടെ രാജവാഹനം. ഉള്‍നാടുകളില്‍ നിന്നും നഗരത്തിലേക്കുള്ള നിത്യ ജീവിതത്തിന്റെ കടത്തുവണ്ടി. നിരത്തിലോടിയും ചിലപ്പോഴൊക്കെ നിറുത്താതെ ഓടിയും ഇടയ്ക്ക് കട്ടപ്പുറത്തിരുന്നും കെ.എസ്. ആര്‍.ടി.സി ഇന്ന് അന്‍പത്തിനാലാം വയസ്സിലേക്കോടിയെത്തിയിരിക്കുന്നു. പിന്നില്‍ നിന്നുയരുന്ന കറുത്തപുകയില്‍ എം പാനലുകാരുടെ കരി പുരണ്ടു പോയ ജീവിതം കാണാന്‍ പറ്റാത്ത വിധം ഇരുണ്ടു പോകുന്നത് അറിഞ്ഞോ അറിയാതെയോ കെ.എസ്.ആര്‍.ടി.സി. വീണ്ടും മുന്നോട്ടോടുന്നു….