ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന അഞ്ച് ഘടകങ്ങള്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഒരു പൊന്‍തൂവലാണ് ഈ ചിത്രമെന്ന തരത്തില്‍ സോഷ്യല്‍മീഡിയ നിരൂപണങ്ങളൊക്കെ വന്നു കഴിഞ്ഞു. ഇതിനൊക്കെ പുറമെ ലൂസിഫര്‍ ഒരു ശരാശരി പ്രേക്ഷകന്‍ എന്തിന് കാണണം, അഥവാ എന്തുകൊണ്ട് കാണണം.