‘അങ്ങനെ നല്ല ഒരു തുടക്കം എന്തായാലും കിട്ടിയിട്ടുണ്ട്, കള്ളങ്ങൾ ഓരോന്നായിട്ടു എനിക്ക് തെളിയിക്കാൻ പറ്റും’; റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മി
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്‌മി രംഗത്ത്. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്‌മി ഇൻസ്‌റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നതെന്നും റോബിൻ്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും വേദലക്ഷ്‌മി പറഞ്ഞു.
റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് വേദലക്ഷ്‌മി ചൂണ്ടിക്കാട്ടി. 2019-ൽ ബിഗ് ബോസിൽ വരുന്നതിന് മുൻപാണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നത്. ഇൻസ്‌റ്റാഗ്രാമിലും വാട്‌സാപ്പിലും അയച്ച പഴയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി വേദലക്ഷ്‌മി പങ്കുവെച്ചു. സ്വന്തം ഇമേജ് സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയത്. കള്ളങ്ങൾ ഓരോന്നായി പൊളിക്കുമെന്നും മാസങ്ങൾക്ക് മുൻപേ തന്നെ താൻ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോയതാണെന്നും വേദലക്ഷ്മി വിഡിയോയോടൊപ്പം കുറിച്ചു.
വേദ ലക്ഷ്മി പറഞ്ഞത്
അങ്ങനെ നല്ല ഒരു തുടക്കം എന്തായാലും കിട്ടിയിട്ടുണ്ട്, റോബിൻ രാധാകൃഷന്റെ പ്രസ് മീറ്റ്. അതിൽ പറഞ്ഞിരിക്കുന്ന കള്ളങ്ങൾ ഓരോന്നായിട്ടു എനിക്ക് തെളിയിക്കാൻ പറ്റും, തെളിവുൾപ്പടെ എനിക്ക് കാണിക്കാൻ പറ്റും. റോബിൻ്റെ ആദ്യത്തെ കള്ളം ഞാൻ ഏറെ സ്‌റ്റോറിയിൽ പോസ്‌റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് ഈ വ്യക്‌തിയെ അറിയാവുന്നത് വേറെ ആരോ വഴിയാണ് എന്നാണ് പറയുന്നത്. പക്ഷേ എന്തൊക്കെ കള്ളം പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ എവിടെയും പോകില്ല. 2019ൽ ബിഗ് ബോസിൽ വരുന്നതിനു മുന്നേ തന്നെയാണ് ആദ്യത്തെ സംസാരം നമ്മൾ തമ്മിൽ ഉണ്ടായത്. അതിനു ശേഷം ഇൻസ്‌റ്റാഗ്രാമിൽ മെസ്സേജ് അയച്ചിതിന്റെ സ്ക്രീൻഷോട്ടും ഞാൻ അയച്ചിട്ടുണ്ട് അതിൽ തന്നെ പറഞ്ഞിട്ടുണ്ട് വാട്‌സാപ്പിൽ മെസ്സേജ് അയച്ച കാര്യം. അതായിരുന്നു നമ്മുടെ ആദ്യത്തെ സംസാരം. നിങ്ങൾക്ക് ഓർമ്മ ഉണ്ടാകില്ല. ഇക്കാര്യം ശരിക്കും എനിക്ക് ഓർമയുണ്ടായിരുന്നില്ല, നേരിട്ട് കണ്ടപ്പോൾ ഇക്കാര്യം എന്നെ ഓർമിപ്പിച്ചത് റോബിനാണ്. അഞ്ചു വർഷങ്ങൾ കഴിഞ്ഞില്ലേ. പുള്ളിക്ക് പക്ഷേ ഓർമയുണ്ടായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് കള്ളങ്ങൾ പറയുമ്പോൾ അത് ഞാൻ പൊളിക്കുന്നത് നോക്കി ഇരുന്നോളു.
‘ഒരു സ്ത്രീ ആഗ്രഹിക്കുന്നത് കേവലം ലൈംഗികത മാത്രമല്ല, പരസ്പര ബഹുമാനവും ആത്മാഭിമാനവും നൽകുന്ന സുരക്ഷിതമായ ഇടമാണ്’; സൈബർ ആക്രമണങ്ങൾക്ക് മേഘയുടെ മറുപടി
ബിഗ് ബോസ് സ്ക്രിപ്റ്റടോ? പ്രതികരണവുമായി മുൻ മത്സരാർത്ഥി എലീന പടിക്കൽ