Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:16:23 PM IST
World

‘ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി’; പരിഹസിച്ച് ട്രംപ്

ന്യൂസ് ഡെസ്ക് 26 June 2026, 11:39 am
SHARE

മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണിയെന്ന പരിഹാസവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പരിഹാസം. കമ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണെന്നും ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം’ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാമെന്നും ട്രംപ് പരിഹസിച്ചു.

‘ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം’ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാമെന്നും ‘മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി’ യെന്നുമാണ് ട്രംപിന്റെ പരിഹാസം. വിദേശ നിക്ഷേപകര്‍ക്കായി ക്യൂബ വിപണി തുറന്നുകൊടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ വരുതിക്കുവന്നെന്നും താനിത് കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തൊരിടത്തും പ്രാവര്‍ത്തികമായിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കളി കാണാനിരിക്കുന്നതേയുള്ളു, കണ്ട് ആസ്വദിക്കൂ’ എന്ന് ട്രംപ് പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രത്യയശാസ്ത്രത്തിന് ഒരിക്കല്‍പ്പോലും നേരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു. ജനാധിപത്യ സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും പലപ്പോഴും ഒന്നായി കണ്ട് പ്രതികരിക്കുകയാണ് ട്രംപിന്റെ രീതി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →