തോറ്റെന്ന് കരുതി ഞാൻ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങില്ല, വരും വർഷങ്ങളിൽ പുതിയ ആശയങ്ങളുമായി ഞങ്ങൾ വരും: കാർലോ ആഞ്ചലോട്ടി
ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവേ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ്. ആവേശകരമായ പോരാട്ടത്തിൽ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേ ജയിച്ചു കയറിയത്.
നോർവേയ്ക്ക് എതിരായ തോലവിക്ക് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബ്രസീൽ ടീം മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി. പ്രീ-ക്വാർട്ടറിൽ നോർവേയ്ക്കെതിരെ 2 – 1 ന് പരാജയപ്പെട്ടതിനെ പിന്നാലെയായിരുന്നു ആഞ്ചെലോട്ടിയുടെ പ്രതികരണം. ഞാൻ രാജി വൈക്കില്ലെന്നും പുതിയൊരു യുഗത്തിന് തുടക്കമിടും എന്നാണ് അദ്ദേഹത്തിന്റെ വ്യക്തമാക്കിയിരിക്കുന്നത്.
‘ഞാനും എന്റെ സഹപരിശീലകരും ഞങ്ങളുടെ ജോലി തുടരും. പ്രീ-ക്വാർട്ടറിലെ തോൽവിയിൽ ആരാധകരെ പോലെ ഞങ്ങളും ദുഃഖിതരാണ്. മത്സരഫലത്തിൽ നിരാശയുണ്ട്. എന്നാൽ, പുതിയ ആശയങ്ങളുമായി വരും വർഷങ്ങളിൽ ഞങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത് ഫുട്ബോളാണ്, ഇവിടെ വിജയവും തോൽവിയും സാധാരണമാണ്. ഇനി മാറ്റങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മധ്യനിരയിൽ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്’, ആഞ്ചലോട്ടി വ്യക്തമാക്കി. ഈ പരാജയത്തോടെ പരിശീലകസ്ഥാനം രാജിവച്ചെക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.
‘വിവാഹമോചിതരായാൽ ജോർജീനയ്ക്ക് ലഭിക്കുക 1.10 കോടി രൂപ, ആഡംബര മന്ദിരത്തിൻ്റെ പൂർണ ഉടമസ്ഥാവകാശം’; റൊണാൾഡോ-ജോർജീന വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ
‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം