Tuesday, 11 August 2026
‘Honest storytelling is a powerful means of change
08:13:45 AM IST
Cricket

ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെ കുറിച്ച് വിരാട് ഭായ് തന്ന ഉപദേശം ഒരിക്കലും ഞാൻ മറക്കില്ല: സഞ്ജു സാംസൺ

SHARE

ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമായ പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു സാംസൺ. താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യക്ക് വീണ്ടും കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയില്‍ നിന്ന് ലഭിച്ച ഫിറ്റ്നസ്, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ജിം സെഷനിടെ വിരാട് കോഹ്ലിയോട് അന്താരാഷ്ട്ര തലത്തില്‍ വിജയകരമായ ഒരു കരിയര്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ഉപദേശം ചോദിച്ചതിനെക്കുറിച്ചാണ് സഞ്ജു ഓര്‍ത്തെടുത്തത്. ‘ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യത്യസ്തമായൊരു ജീവിതശൈലി തന്നെ നിങ്ങള്‍ പാലിക്കണം.

തന്റെ കരിയറിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് വേഗത്തില്‍ റിക്കവറി നല്‍കും, ഇത് നല്‍കില്ല. അടുത്ത 10 വര്‍ഷത്തേക്ക് ഈ അച്ചടക്കം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു കരിയര്‍ ഉണ്ടാകും’ -വിരാട് ഉപദേശിച്ചു.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →