ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഞാൻ പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല, പിന്നെ എങ്ങനെയാണ് ഏകദിന ലോകകപ്പിൽ ഉണ്ടാകുമെന്ന് പറയുന്നത്: സഞ്ജു സാംസൺ
ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമായ പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു സാംസൺ. താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യക്ക് വീണ്ടും കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്.
ഇപ്പോഴിതാ 2028 ലെ ടി 20 ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്. 2024-ലെ ലോകകപ്പിന് ശേഷം 2026-ലെ ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മത്സരങ്ങളിലെ ഇലവനിലും ഞാൻ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് എനിക്ക് 2028-നെക്കുറിച്ച് ഇപ്പോള്‍ പദ്ധതിയിടുക? സഞ്ജു പറഞ്ഞു.
സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയായിരുന്നു ഓപ്പൺ ചെയ്തിരുന്നത്. മിന്നുന്ന രണ്ട് അർധ സെഞ്ച്വറികളുമായി താരം പരമ്പരയിലെ താരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന്റെ വഴിയടഞ്ഞിരിക്കുകയാണ്. ഏഷ്യൻ ഗെയിംസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി സഞ്ജുവിന്റെ ഊഴം. താരത്തിന്റെ കരിയറും ഈ ടൂർണമെന്റിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
കാര്യങ്ങൾ കൈവിട്ടു പോകുന്നു; സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നിലയുറപ്പിക്കാനാകാതെ ഇന്ത്യ
‘രോഹിതിന്റെ സെഞ്ചുറി എല്ലാ പദ്ധതികളും തകർത്തു’; അഗാർക്കറിന്റെ പദ്ധതി ഫ്ലോപ്പായത് ഇങ്ങനെ