ആദ്യ പന്തുകൾ മുതൽ സിക്സ് അടിച്ച് കളിക്കാൻ എനിക്ക് അറിയാം, എന്നാൽ സാഹചര്യം നോക്കിയാണ് ഞാൻ ബാറ്റ് ചെയ്യുന്നത്: തിലക് വർമ്മ
നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവു കൂടുതൽ വിമർശനം നേടുന്ന താരമാണ് തിലക് വർമ്മ. ഇപ്പോഴിതാ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തന്റെ ബാറ്റിങ് രീതിയെയും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനെയും ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക് മറുപടിയുമായി സംസാരിച്ചിരിക്കുകയാണ് തിലക് വര്‍മ. വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല, മറിച്ച് മത്സര സാഹചര്യങ്ങള്‍ക്കും ടീമിന്റെ ആവശ്യങ്ങള്‍ക്കുമാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്ന് തിലക് വര്‍മ വ്യക്തമാക്കി.
‘ഈ ഫോര്‍മാറ്റില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ടീമിന് എന്താണോ ആവശ്യം, അത് ചെയ്യുക എന്നതാണ് എന്റെ ശൈലി. ക്രീസില്‍ ക്ഷമയോടെ പിടിച്ച് നില്‍ക്കേണ്ട സാഹചര്യമാണെങ്കില്‍ ഞാന്‍ അത് ചെയ്യും. ആദ്യ പന്ത് മുതല്‍ അടിച്ചുകളിക്കണമെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ എടുത്തുനോക്കിയാല്‍ പവര്‍പ്ലേയിലോ ആദ്യ 10 ഓവറിലോ തന്നെ നമുക്ക് 4-5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു,’ -തിലക് പറഞ്ഞു.
‘അത്തരം സാഹചര്യങ്ങളില്‍ വേഗത്തില്‍ റണ്‍സടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് കളയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ആദ്യ പന്ത് മുതല്‍ എനിക്ക് അടിച്ചുകളിക്കാന്‍ കഴിയും, എന്നാല്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നതിനാല്‍ വലിയ ഉത്തരവാദിത്തമുണ്ട്. വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീം മാനേജ്മെന്റ് കൃത്യമായ പദ്ധതികളോടെയാണ് ഓരോ ചുമതലയും ഏല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്,’ -അദ്ദേഹം വ്യക്തമാക്കി.
‘ഇത് ബാറ്റ് തന്നെയാണോ’; മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിച്ച് ശ്രീലങ്കൻ താരങ്ങൾ; ചിരിയടക്കാനാകാതെ ഗംഭീർ
‘ഗിൽ പൂർണ ആരോഗ്യവാൻ, ശ്രീലങ്കയ്ക്കെതിരെ കളിക്കും’; സ്ഥിരീകരിച്ച് ഇന്ത്യൻ ബോളിംഗ് പരിശീലകൻ