ഞാൻ വിരമിച്ചു, ആ തീരുമാനത്തിൽ ഒരു മാറ്റവുമില്ല: നെയ്മർ ജൂനിയർ
സ്പോര്‍ട്സ് ഡെസ്ക്
29 July 2026, 8:43 pm
ബ്രസീൽ ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂപ്പര്‍താരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്‍റോസിന്റെ വിജയത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്.
ദേശീയ ടീമിനൊപ്പമുള്ള എന്‍റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തിനായി എന്‍റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം.
ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.
Read More
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന
‘വിവാഹമോചിതരായാൽ ജോർജീനയ്ക്ക് ലഭിക്കുക 1.10 കോടി രൂപ, ആഡംബര മന്ദിരത്തിൻ്റെ പൂർണ ഉടമസ്ഥാവകാശം’; റൊണാൾഡോ-ജോർജീന വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകൾ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്ക്
View all posts →